
തിരുവനന്തപുരം: ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം.
തൊണ്ടിമുതല്‍ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്‍റണി രാജു ഉപഹര്‍ജി സമര്‍പ്പിച്ചത്. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇത് പ്രോസിക്യൂഷൻ എതിര്‍ത്തു. 3 വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്‍റണി രാജുവിന് കോടതി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷൻസ് കോടതി മരവിപ്പിച്ചിരുന്നു.



