പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡൻ്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്, പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം, എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്നും തോമസ് കെ തോമസ് എംഎൽഎ

Spread the love

തിരുവനന്തപുരം: പിസി ചാക്കോ രാജിവെച്ച ഒഴിവിൽ എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം പാർട്ടി ആവശ്യപ്പെട്ടാൽ ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ് എംഎൽഎ.

video
play-sharp-fill

പാർട്ടിയിൽ താൻ സംസ്ഥാന പ്രസിഡൻ്റാകണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകലാണ് പ്രധാനം. പിസി ചാക്കോയുടെ രാജിയുടെ കാരണം അറിയില്ല. ചാക്കോ പലപ്പോഴും തീരുമാനങ്ങൾ എടുത്തത് ഒറ്റക്കായിരുന്നു.

കൂടെ നിന്നവർ പറയുന്നത് അതേപടി വിശ്വസിക്കുന്ന സ്വാഭാവമാണ് ചാക്കോയ്ക്ക്. പാർട്ടി യോഗങ്ങളിൽ ഒഴിവാക്കേണ്ട പല പരാമർശങ്ങൾ ചാക്കോ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിസി ചാക്കോ പാർട്ടി വിടില്ലെന്നും പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്നും എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും തോമസ് പറഞ്ഞു. ശശീന്ദ്രനെ പുകഴ്ത്തിയ അദ്ദേഹം എകെ ശശീന്ദ്രൻ മികച്ച നേതാവാണെന്നും പറഞ്ഞു.