video
play-sharp-fill

അനധികൃത സ്വത്ത് സമ്പാദനം : വിരമിക്കാനിരിക്കെ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി

അനധികൃത സ്വത്ത് സമ്പാദനം : വിരമിക്കാനിരിക്കെ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത മാസം 30 ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി. സർവീസിൽനിന്നും വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണം.

തമിഴ്‌നാട്ടിലെ ബിനാമി സ്വത്ത് ഇടപാട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്‌പെൻഡ് ചെയ്യാനുള്ള സർക്കാരിന്റെ കളമൊരുങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിലവിൽ മെറ്റൽ ഇൻട്രസ്ട്രീസ് എംഡിയാണ് കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ബിനാമി പേരിൽ തമിഴ്നാട്ടിൽ ഭൂമി വാങ്ങിക്കൂട്ടി എന്നാണ് തോമസ് ജേക്കബിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം. നേരത്തെ ഇതേ പരാതിയിൽ ജേക്കബ് തോമസിന് എതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നു.

Tags :