video
play-sharp-fill

ശമ്പളം പിടിക്കല്‍ തീരുമാനത്തില്‍ ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ ; ബുദ്ധിമുട്ടിലാവുന്ന ജീവനക്കാര്‍ക്ക് മൊറട്ടോറിയവുമായി ധനകാര്യവകുപ്പ്

ശമ്പളം പിടിക്കല്‍ തീരുമാനത്തില്‍ ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ ; ബുദ്ധിമുട്ടിലാവുന്ന ജീവനക്കാര്‍ക്ക് മൊറട്ടോറിയവുമായി ധനകാര്യവകുപ്പ്

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ശമ്പളം പിടിക്കല്‍ ഉത്തരവില്‍ വലഞ്ഞ ജീവനക്കാര്‍ക്ക് ആശ്വാസ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മാസം ആറുദിവസത്തെ ശമ്പളം മാറ്റിവെയ്ക്കപ്പെടുമ്പോള്‍ ബുദ്ധിമുട്ടിലാകുന്ന ജീവനക്കാര്‍ക്ക് വേണ്ടി മൊറട്ടോറിയം ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം പിടിക്കല്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് എടുത്തിട്ടുള്ള വായ്പക്കും മുന്‍കൂറിനും പിഎഫ് തിരിച്ചടവിനും ആഗസ്റ്റ് വരെ സാവകാശം നല്‍കി. മാറ്റിവെയ്ക്കപ്പെടുന്ന തിരിച്ചടവ് പത്ത് തുല്യതവണകാളായി സെപ്റ്റംബര്‍ മുതല്‍ അടുത്ത ജൂണ്‍ വരെയുള്ള ശമ്പളത്തില്‍ നിന്ന് ഈടാക്കും. ആനകൂല്യം വേണ്ട ജീവനക്കാര്‍ ഡിഡി ഒക്ക് അപേക്ഷ സമര്‍പ്പിക്കണം.

കൂടാതെ ആറുദിവസത്തെ ശമ്പളം പിടിക്കാന്‍ ബുദ്ധമുട്ട് നേരിടുകയാണങ്കില്‍ പിഎഫിലേക്ക് അടക്കേണ്ട തുക അടിസ്ഥാന ശമ്പളത്തിന്‍െ ആറുശതമാനമാക്കി നിജപ്പെടുത്താനും ധനവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണത്തിന് നടപടി ആരംഭിച്ചിട്ടുണ്ട്.

ഇതോടെ വിതരണം തുടങ്ങുന്ന നാലാംതീയതി തന്നെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കും. ഹൈക്കോടതി ജഡ്ജിമാരുടെ ആറുദിവസത്തെ ശമ്പളം പിടിക്കാതിരിക്കാന്‍ ശമ്പളവിതരണ സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തുകയും ചെയ്യും.