video
play-sharp-fill
ഐസക്കിന് വീണ്ടും നോട്ടീസ് ; കൊച്ചി ഓഫീസില്‍ ഹാജരാകണം ; മസാല ബോണ്ടില്‍ വിടാതെ ഇഡി

ഐസക്കിന് വീണ്ടും നോട്ടീസ് ; കൊച്ചി ഓഫീസില്‍ ഹാജരാകണം ; മസാല ബോണ്ടില്‍ വിടാതെ ഇഡി

സ്വന്തം ലേഖകൻ

കൊച്ചി: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമന്‍സ് ചോദ്യം ചെയ്തു തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹര്‍ജി ഈ മാസം ഒന്‍പതിനു പരിഗണിക്കുന്നതിനു മുമ്പായി നോട്ടീസിനു മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനിടെയാണ് ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍പും ഇ ഡി അയച്ച സമന്‍സിനെതിരെ തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇ ഡി സമന്‍സ് പിന്‍വലിച്ചു. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും സമന്‍സ് അയച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും കോടതിയിലെത്തിയത്. ഈ ഹര്‍ജി പരിഗണിച്ചാണ്, ഫെബ്രുവരി ഒന്‍പതിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി ഇ ഡിക്കു നോട്ടീസ് അയച്ചത്.