സാമ്പത്തിക പ്രതിസന്ധി ; വായ്പയും ഗ്രാൻഡും വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു : ഡോ.തോമസ് ഐസക്ക്
സ്വന്തം ലേഖിക
തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക് രംഗത്ത്. സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് വായ്പയായി കിട്ടേണ്ടത് 10233 കോടി രൂപയാണ്.
്എന്നാൽ, ലഭിച്ചത് 1900 കോടി രൂപ മാത്രമാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കിട്ടേണ്ട ഗ്രാന്റുകൾ വെട്ടിക്കുറച്ചു. 2019 ലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ മാറ്റി നിർത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :