
കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രാവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്. ഇതിൽ എവിടെയാണ് കൊള്ള എന്നാണ് തോമസ് ഐസക് ചോദിക്കുന്നത്. സർവ്വശിക്ഷ അഭയാൻ പദ്ധതിയിൽ എത്ര സ്കൂളുകൾക്കാണ് കേരളത്തിൽ അവാർഡുകൾ കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നാണമില്ലേ. എല്ലാ മേഖലയിലും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം ഏറ്റവും മികവുറ്റതാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി ആണ്. അത് മറച്ചുവെക്കാൻ ശ്രമിക്കുകയാണ് മോദിയെന്നും തോമസ് ഐസക് വിമർശിച്ചു.
വോട്ടിനുവേണ്ടി വ്യത്യസ്ത കാഴ്ചപ്പാട് എൽഡിഎഫിന് ഇല്ല. ആരുടെ വോട്ട് തന്നാലും വേണ്ടെന്നു പറയില്ല. എസ്ഡിപിഐ വോട്ട് ചെയ്യുന്നത് വികസനത്തിന് ആയിരിക്കും. എന്തിനാണ് എസ്ഡിപിഐ എൽഡിഎഫിന് വോട്ട് തരുന്നതെന്ന് അവരോട് ചോദിക്കണം. ആരുടെയും വോട്ട് ചാപ്പ കുത്തി വേണ്ടെന്ന് പറയില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയുന്നില്ല. സർക്കാരിൻ്റെ വികസനത്തിനു വേണ്ടിയായിരിക്കും എസ്ഡിപിഐ വോട്ട് ചെയ്യുന്നതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.


