video
play-sharp-fill

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് ഇഡിക്കു മുന്നിൽ ഇന്നും ഹാജരാകില്ല; കോടതി ഉത്തരവ് എതിരായാൽ അപ്പീൽ നൽകും

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക് ഇഡിക്കു മുന്നിൽ ഇന്നും ഹാജരാകില്ല; കോടതി ഉത്തരവ് എതിരായാൽ അപ്പീൽ നൽകും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി:കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്കു മുന്നിൽ തോമസ് ഐസക് ഇന്നും ഹാജരാകില്ല. ഹൈക്കോടതി ഉത്തരവിനു ശേഷമാകും ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഉത്തരവ് പ്രതികൂലമായാൽ അപ്പീൽ നൽകാനാണു ഐസകിന്റെ തീരുമാനം.

ഇന്നു ഹാജരാകുന്ന കാര്യത്തിൽ തോമസ് ഐസകിനു തീരുമാനമെടുക്കാമെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്തിനാണു പുതിയ സമൻസ് എന്നതു വ്യക്തമല്ലെന്നാണ് തോമസ് ഐസക്കിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തോമസ് ഐസക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നല്‍കിയ ഹർജിയിലാണു ഇഡിയുടെ സത്യവാങ്മൂലം.

ആവശ്യപ്പെട്ട രേഖകൾ പോലും നൽകാന്‍ ഐസക് തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടാന്‍ ഹൈക്കോടതിക്ക് ആകില്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.