video
play-sharp-fill

പിറവത്തിന്റെ മനസറിഞ്ഞ് പ്രചാരണ തന്ത്രമൊരുക്കി തോമസ് ചാഴിക്കാടൻ: മാർച്ച് 20 ന് പാർലമെന്റ് മണ്ഡലം കൺവൻഷൻ

പിറവത്തിന്റെ മനസറിഞ്ഞ് പ്രചാരണ തന്ത്രമൊരുക്കി തോമസ് ചാഴിക്കാടൻ: മാർച്ച് 20 ന് പാർലമെന്റ് മണ്ഡലം കൺവൻഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പിറവത്തിന്റെ മനസ് തൊട്ട പ്രചാരണ തന്ത്രവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.  പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പിറവം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം  നടത്തി.

രാവിലെ കൂത്താട്ടുകുളം ടൗണിൽ നിന്നുമാണ് പ്രചരണത്തിന് തുടക്കം
കുറിച്ചത്. കൂത്താട്ടുകുളത്തെ വിവിധ ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ,
വൃദ്ധസദനങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച്
വോട്ടർഭ്യർത്ഥിച്ചു. ജോസ് കെ.മാണി എം.പി കോട്ടയം പാർലമെന്റ്
മണ്ഡലത്തിൽ നടത്തിയ വികസനപ്രകർത്തനങ്ങളുടെ തുടർച്ചയ്ക്കും
കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.പി.എ
സർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിനുമായി
വോട്ടർഭ്യർത്ഥിച്ചാണ് സ്ഥാനാർത്ഥി പര്യടനം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കൂത്താട്ടുകുളത്തു നിന്നും പിറവം മുനിസിപ്പാലിറ്റിയിലേക്കാണ്
സ്ഥാനാർത്ഥി പോയത്. യുഡിഎഫ് നേതൃത്വം ഒന്നാകെ
സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് രാമമംഗലം, പാമ്പാക്കുട,
മുളന്തുരുത്തി പഞ്ചായത്തിലെ വിവിധ സ്ഥാനങ്ങളിൽ വോട്ടർഭ്യർത്ഥിച്ചു.
എടക്കാട്ടുവയൽ പഞ്ചായത്തിലെ ഒരു ഫാക്ടറിയിൽ എത്തി തൊഴിലാളികളോട്
വോട്ടഭ്യർത്ഥന നടത്തിയാണ് സ്ഥാനാർത്ഥി പിറവം നിയോജക മണ്ഡലത്തിൽ
നിന്നും മടങ്ങിയത്.
തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പാർലമെന്റ് നിയോജകമണ്ഡലം കൺവൻഷൻ മാർച്ച് 20 ന്  2.30 ന് കോട്ടയം കെ.പി.എസ് മേനോൻഹാളിൽ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അധ്യക്ഷത വഹിക്കും. സി.എഫ് തോമസ്,
തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസ് കെ.മാണി, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, യു.ഡി.എഫ് കൺവീനർ ജോസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡന്റ് ജോഷി, ഫിലിപ്പ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി തുടങ്ങിയവർ പങ്കെടുക്കും.