video
play-sharp-fill

തോമസ് ചാഴിക്കാടന് ജന്മനാട്ടിൽ സ്‌നേഹനിർഭയമായ സ്വീകരണം

തോമസ് ചാഴിക്കാടന് ജന്മനാട്ടിൽ സ്‌നേഹനിർഭയമായ സ്വീകരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരെഞ്ഞെടുപ്പ് പ്രചരണം താമസസ്ഥലമായ എസ്.എച്ച് മൗണ്ടില്‍ നിന്നുമാണ് തുടക്കം കുറിച്ചത്.

തുടര്‍ന്ന് അതിരമ്പുഴ, വെമ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മരണവീടുകള്‍ സന്ദര്‍ശനം നടത്തി. അവിടെ നിന്നും ജന്മനാടായ അരീക്കരയിലേക്കാണ് സ്ഥാനാര്‍ത്ഥി പോയത്. മാതൃഇടവകയായ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തി.

സഹോദരന്‍ ബാബു ചാഴിക്കാടന്റെയും ജോസഫ് ചാഴിക്കാടന്‍ എക്‌സ്.എം.എല്‍.എയുടേയും, ഫാദര്‍. ജോസ് ചാഴിക്കാടന്റെയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍ഭ്യര്‍ത്ഥിച്ചു.അരീക്കര ക്ഷേത്രത്തിലും എത്തി തിരുമേനിയെ കണ്ട് അനുഗ്രഹം വാങ്ങി. അവിടെ നിന്നും ഉഴവൂര്‍ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.  വൈകുന്നേരം കോട്ടയത്ത് പാര്‍ട്ടി മീറ്റിങ്ങിലും പങ്കെടുത്തു.