play-sharp-fill
വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർ

വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി തോമസ് ചാഴികാടൻ:വികസനത്തുടർച്ചയ്ക്ക് വോട്ട് ചെയ്യാനിറങ്ങി സാധാരണക്കാർ

സ്വന്തംലേഖകൻ

കോട്ടയം : വിജയമുറപ്പിച്ച് ഗ്രാമങ്ങളിലേയ്ക്കിറങ്ങി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. തോമസ് ചാഴികാടന്റെ മണ്ഡലപര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല സ്വീകരണമാണ് വോട്ടർമാർ ഒരുക്കി നൽകിയിരിക്കുന്നത്. ജോസ് കെ.മാണിയുടെ വികസന നയങ്ങളുടെ തുടർച്ചയ്ക്കായി വോട്ട് ചെയ്യാൻ ഒരുങ്ങിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ നിര അണിഞ്ഞൊരുങ്ങിയെത്തിയിരിക്കുന്നത്. ഓരോ കേന്ദ്രങ്ങളിലും എത്തുന്ന സാധാരണക്കാരുടെ നീണ്ട നിര യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന പിൻതുണയുടെ നേരടയാളമായി മാറി.


കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം. മാൻവെട്ടത്തു നിന്നും ആരംഭിച്ച പ്രചാരണ പരിപാടികൾ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടനൊപ്പ, ആദ്യാവസാനം ജോസ് കെ.മാണി എംപിയും, മോൻസ് ജോസഫ് എംഎൽഎയും ഉണ്ടായിരുന്നു.
ഓരോ കേന്ദ്രങ്ങളിലും കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വികസനം വിഷയമാക്കിയായിരുന്നു മോൻസ് ജോസഫിന്റെ പ്രസംഗം. ഓരോ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ തോമസ് ചാഴികാടൻ വിജയിക്കേണ്ടതിന്റെ ആവശ്യകതയായിരുന്നു പ്രധാനമായും എടുത്ത് പറഞ്ഞത്. തുടർന്ന് സംസാരിച്ച ജോസ് കെ.മാണി എംപി കുറവിലങ്ങാട്ട് സ്ഥാപിതമാകുന്ന സയന്‍സ് സിറ്റി, കടുത്തുരുത്തിയിലെ രണ്ടാമത്തെ കേന്ദ്രീയവിദ്യാലയം, റയില്‍വെ വികസനം അടക്കമുള്ള വികസനപദ്ധതികളാണ് ഊന്നിപ്പറഞ്ഞത്. കഴിഞ്ഞ പത്തു വർഷം കൊണ്ട് പാർലമെന്റ് മണ്ഡലത്തിൽ നടപ്പാക്കിയ വികസനത്തിന്റെ തുടർച്ചയ്ക്ക് തോമസ് ചാഴികാടൻ തന്നെ വിജയിക്കണം. മതേതര സർക്കാർ അധികാരത്തിലെത്തുമ്പോൾ, രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്ത് പകരാൻ തോമസ് ചാഴികാടനും പാർലമെന്റിലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണക്കാരി, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി, മാഞ്ഞൂര്‍ എന്നിവിടങ്ങളിലെ നൂറിലറെ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ തുറന്ന വാഹനത്തിൽ സ്വീകരിച്ചു. ചെണ്ടമേളവും, താലപ്പൊലിയും, മുത്തുക്കുടയും, പുഷ്പവൃഷ്ടിയുമായാണ് ഈ കേന്ദ്രങ്ങളിലെല്ലാം സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നത്. വൻ ജനാവലിയാണ് ഓരോ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ കാത്ത് നിന്നിരുന്നത്. പലയിടത്തും മുൻകൂട്ടി നിശ്ചയിച്ചിരുന്ന സ്വീകരണ പോയിന്റുകൾ കൂടാതെ ആളുകൾ തടിച്ചു കൂടി നിന്ന് സ്വീകരണം ഒരുക്കിയിരു്ന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ ഇ.ജെ ആഗസ്തി, ബിജു മറ്റപ്പള്ളി, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല, സജി മഞ്ഞക്കടമ്പൻ, ലൂക്കോസ് മാക്കിൽ, പി.എം മാത്യു, സുനു ജോർജ്, ജോൺ നിലംപറമ്പിൽ, പി.വി മാത്യു, ചെറിയാൻ മാത്യു, അപ്പച്ചൻ പാറത്തൊടിയിൽ, പി.ടി ജോസഫ് പുറത്തേൽ, സി.സി മൈക്കിൾ, തോമസ് പുളിക്കിൽ, അജികുമാർ, സെൽജി ഇമ്മാനുവേൽ, ബേബി തൊണ്ടാങ്കുഴി, വി.കെ സുരേന്ദ്രൻ, കെ.സി മാത്യു, സി.എം ജോർജ്, യു.പി ചാക്കപ്പൻ, എം.കെ സാബുജി, ജോർജ്കുട്ടി കാട്ടുകുളം, ഉണ്ണികൃഷ്ണൻ കാണക്കാരി, ശിവരാമൻ കിടങ്ങൂർ, ലൈലി ജോസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് മണ്ഡലപര്യടനം ഏറ്റുമാനൂർ നഗരസഭ പരിധിയിലാണ് നടക്കുന്നത്. കെ.സി ജോസഫ് ജോസഫ് എം.എല്‍.എയാണ് പര്യടനം ഉദ്ഘാടനം ചെയ്യുന്നത്.തുറന്ന വാഹനത്തിൽ പര്യടനത്തിനായി എത്തുന്ന സ്ഥാനാർത്ഥിയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഒരുക്കും.ഉച്ചയ്ക്ക്‌ശേഷം 3.30 മുതല്‍ കോട്ടയം നഗരത്തില്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിൽ അവസാനിക്കുന്ന റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ മാണി എം.പി തുടങ്ങിയ നേതാക്കളും അണിനിരക്കും.