ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാത ഇരട്ടിപ്പിക്കലും ,കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിര്‍മ്മാണവും ഉടൻ പൂർത്തിയാകുമെന്ന് തോമസ് ചാഴികാടൻ എം .പി
സ്വന്തം ലേഖിക
കോട്ടയം: ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികളും കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിര്‍മ്മാണവും മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു.
റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കൊപ്പം കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ നിര്‍മ്മാണ ജോലികള്‍ വിലയിരുത്തിയ ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുന്‍പ് റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണമെന്നു തീരുമാനിച്ചിരുന്നു. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മുട്ടമ്ബലം അടിപ്പാതയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും റെയില്‍വേ സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ഫെബ്രുവരി 18ന് അവാര്‍ഡ് വാലുവേഷന്‍ കഴിഞ്ഞു.
എന്നാല്‍ മൂന്ന് വ്യക്തികളുടെ കൂടി കൈവശം ഉള്ള നാമമാത്രമായ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍ എ) ഇന്ന് പരിശോധന നടത്തി ഡീറ്റെയില്‍ഡ് വാലുവേഷന്‍ സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി ഭൂമിയുടെ വില ഉടമകള്‍ക്ക് ഉടനെ കൈമാറും. മുട്ടമ്ബലം അടിപ്പാതയുമായി ബന്ധപ്പെട്ട നിര്‍മ്മാണ ജോലികള്‍ ഇതോടെ പൂര്‍ത്തിയാകുമെന്നും എംപി അറിയിച്ചു.
കോട്ടയം റെയില്‍വേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന്റെ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടുകൂടി നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകും. റെയില്‍വേ നിര്‍മാണ വിഭാഗം ബാക്കി ജോലികള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കുവാന്‍ ത്വരിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതിനുശേഷം റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ പരിശോധനകൂടി പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസം വേണ്ടിവരും. അതിനുശേഷം ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞ് പൂര്‍ണ്ണമായി കമ്മിഷന്‍ നടപടികളിലേക്ക് പോകുവാന്‍ സാധിക്കും.
ഇതോടൊപ്പം നിര്‍മ്മാണം നടക്കുന്ന മാഞ്ഞൂര്‍ മേല്‍പ്പാലം ഈ മാസം ഇരുപത്തിയാറാം തീയതി തന്നെ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിന്റെ ജോലികള്‍ കൂടാതെ റെയില്‍വേ തിരുവനന്തുപുരം ഡിവിഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണ ജോലികളും അതോടൊപ്പം രണ്ടു ലിഫ്റ്റുകളുടെയും, എക്‌സലേറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുന്നു. എല്ലാ ജോലികളും മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനുള്ള പ്രയത്‌നത്തിലാണ് റെയില്‍വേ അധികൃതര്‍.
എറണാകുളത്തേക്ക് ഉള്ള മെമു ട്രെയിനുകള്‍ക്ക് മാത്രമായി ഒരു പ്ലാറ്റ്‌ഫോമും, ഗുഡ്‌സ് ട്രെയിനുകള്‍ക്ക് ആയി ഒരു പ്ലാറ്റ്‌ഫോമും ഉള്‍പ്പെടെ 7 പ്ലാറ്റ്‌ഫോമുകള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തയ്യാറാകും. റെയില്‍വേ ട്രാക്കുകള്‍ ലേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാഗമ്ബടത്തെ പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും എംപി അറിയിച്ചു.