video
play-sharp-fill
കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിലെത്തിക്കും : മൂന്ന് മണിക്ക് പൊതുദർശനം ; പ്രിയ നേതാവിന് വിട നൽകാൻ കുട്ടനാട് ഒരുങ്ങി

കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിലെത്തിക്കും : മൂന്ന് മണിക്ക് പൊതുദർശനം ; പ്രിയ നേതാവിന് വിട നൽകാൻ കുട്ടനാട് ഒരുങ്ങി

സ്വന്തം ലേഖകൻ

ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും. മൂന്ന് മണിക്ക് ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.ശേഷം കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്‌കാരം.

അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്.
അർബുദബാധയെ തുടർന്ന് കഴിഞ്ഞ പത്ത് വർഷത്തിലേറെയായി രാജ്യത്തെയും വിദേശത്തെയും വിവിധ ആശുപത്രികളിൽചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റേഡിയേഷൻ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. അസുഖത്തെ തുടർന്ന് ആരോഗ്യനില കൂടുതൽ വഷളായതാണ് മരണത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എൻസിപിയുടെ സംസ്ഥാന അധ്യക്ഷനായി. എറണാകുളം കടവന്ത്രയിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FVivwpjD8cCKj3malAEGyS

Tags :