video
play-sharp-fill

പണക്കാരനായ തോമസ് ചാണ്ടിയാണ് ഞങ്ങൾക്ക് വലുത് ; കായൽ കയ്യേറി അനധികൃത കെട്ടിടം നിർമ്മിച്ചുവെന്ന നഗരസഭ സെക്രട്ടറിയുടെ കണ്ടെത്തൽ സർക്കാർ തള്ളി

പണക്കാരനായ തോമസ് ചാണ്ടിയാണ് ഞങ്ങൾക്ക് വലുത് ; കായൽ കയ്യേറി അനധികൃത കെട്ടിടം നിർമ്മിച്ചുവെന്ന നഗരസഭ സെക്രട്ടറിയുടെ കണ്ടെത്തൽ സർക്കാർ തള്ളി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: അനധികൃത നിർമ്മാണത്തിൽ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തിൽ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സർക്കാർ. തോമസ് ചാണ്ടി എം.എൽ.എയുടെ ലേക്ക് പാലസ് റിസോർട്ടിൽ നിന്നും പിഴയും നികുതിയും ഈടാക്കുന്നത് സർക്കാർ തടഞ്ഞു. 1.17 കോടി രൂപ പിഴ ഈടാക്കണമെന്ന ആലപ്പുഴ നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് തള്ളി. ലേക്ക് പാലസ് റിസോർട്ടിൽ നിന്നും 1.17 കോടി രൂപ പിഴ ഈടാക്കിയത് 34 ലക്ഷമായി കുറക്കാൻ നിർദ്ദേശം. തദ്ദേശ സെക്രട്ടറിയുടേതാണ് ഉത്തരവ്.