
വിജയവഴിയിൽ മിന്നൽ വേഗത്തിൽ ചാഴികാടൻ മുന്നോട്ട്; ആവേശം നിറച്ച് ഒപ്പം ചേർന്ന് ആയിരങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം: വിജയത്തിലേയ്ക്കുള്ള വഴിയിൽ തോമസ് ചാഴികാടനെ കാത്തു നിന്നത് പതിനായിരക്കണക്കിന് സാധാരണക്കാർ. കൊടുംചൂടിലും ആവേശത്തോടെ കാത്തു നിന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ പല സ്ഥലത്തും സ്ഥാനാർത്ഥിയ്ക്കും ഒപ്പമുള്ളവർക്കുമായി വെള്ളവും, മോരുംവെള്ളവും, ഓറഞ്ചും വിതരണം ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെ തലനാട് പഞ്ചായത്തിലെ മേലടുക്കത്ത് ഡിസിസി ജനറൽ സെക്രട്ടറി ബിജു പുന്നത്താനമാണ് പ്രചാരണം ഉദ്ഘാടനം ചെയ്തത്. ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളെയും പ്രളയജലത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച, കാട്ടു നീതി നടപ്പാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജു പുന്നത്താനം പറഞ്ഞു. പ്രളയം സർക്കാർ സൃഷ്ടിയാണെന്നാണ് കോൺഗ്രസ് ആദ്യം മുതൽ നിലപാട് എടുത്തിരുന്നത്. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ഹൈക്കോടതി അമിക്യസ് ക്യൂറിയുടേതായി പുറത്ത് വന്നിരിക്കുന്നത്. സർക്കാർ വരുത്തി വച്ച വിപത്തിന്റെ ഫലം അനുഭവിക്കേണ്ടി വന്ന സാധാരണക്കാരായ നമ്മൾ ഓരോരുത്തരും വോട്ടിലൂടെ ഇതിനു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതോടെ കേരളം ഒന്നടങ്കം ആവേശത്തിമിർപ്പിലാണ്. പകരം വയ്ക്കാനില്ലാത്ത പ്രതിക്ഷയാണ് രാഹുലിന്റെ നേതൃത്വം രാജ്യത്തിന് നൽകുന്നത്. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ ഇടം നൽകിയതിലൂടെ കേരളവും ചരിത്രത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
പാലാ, മൂന്നിലവ്, തലനാട്, കടനാട്, മേലുകാവ് എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു. മേലടുക്കം, വെള്ളാനി, ചാമപ്പാറ, മേസ്തിരിപ്പടി, ഇലവുംപാറ, മുസ്ലീംപള്ളി, കാവുംജംഗ്ഷൻ, ബാലവാടി, മൂന്നിലവ് ടൗൺ, നരിമറ്റം, മങ്കൊമ്പ് അമ്പലം, മേച്ചാൽ, വാളകം, എരുമപ്ര, വാകക്കാട്, തഴയ്ക്കവയൽ, ചകിണിയാംതടം, കുറിഞ്ഞിപ്ലാവ്, കൂട്ടക്കല്ല് കോളനി, കൂട്ടക്കല്ല്, ഇടമറുക് കോളനി, ഇടമറുക് പള്ളി, ആശുപത്രി, പയസ് മൗണ്ട്, കോണിപ്പാട്, മേല്കാവ് മറ്റം ടൗൺ, പാണ്ടിയാമ്മാവ്, കാഞ്ഞിരംകവസ, മേലുകാവ് സെന്റർ, കോലാനി, കുരിശിങ്കൽ, കുറുമണ്ണ്, മേരിലാന്റ്, അഴികണ്ണി, നീലൂർ, മറ്റത്തിപ്പാറ, മാനത്തൂർ, പിഴക്, വല്യാത്ത്, കാവുംകണ്ടം, എലിവാലി, കൊടുമ്പിരി, കടനാട്, ഐങ്കൊമ്പ് എന്നിവിടങ്ങൾ വഴി കൊല്ലപ്പള്ളിയിൽ തുറന്ന വാഹനത്തിലെ പ്രചാരണം സമാപിച്ചു.
ശിങ്കാരിമേളവും, ചെണ്ടമേളവും, കലാരൂപങ്ങളും, നിശ്ചല ദൃശ്യങ്ങളും, കരകാട്ടവും അടക്കമുള്ളവയുമായാണ് ഓരോ പ്രദേശത്തും സ്ഥാനാർത്ഥിയെ സാധാരണക്കാർ അടക്കമുള്ളവർ ചേർന്ന് സ്വീകരിച്ചത്. ഓരോ സ്വീകരണ വേദിയിലും ദാഹം ശമിപ്പിക്കാൻ തണ്ണിമത്തനും, ഓറഞ്ചും, മോരുംവെള്ളവും അടക്കം ആളുകൾ കരുതിയിരുന്നു. ഓരോ വേദിയിലും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ കൂട്ടത്തോടെ എത്തിയിരുന്നത് സ്ഥാനാർത്ഥിയ്ക്കും പ്രവർത്തകർക്കും ഇരട്ടി ആവേശമായി. രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയതിന്റെ ആവേശം ഇന്നലെ പാലാ മണ്ഡലത്തിലെ വോട്ടർമാരുടെ പെരുമാറ്റത്തിലും കാണാനുണ്ടായിരുന്നു.
രാഹുൽഗാന്ധിയുടെ കട്ടൗട്ടുകളുമായും, രാഹുലിനും സ്ഥാനാർത്ഥി തോമസ് ചാഴികാടനും മുദ്രാവാക്യം മുഴക്കിയുമാണ് ഇന്നലെ പര്യടന പരിപാടി ആദ്യാവസാനം നടന്നത്.
കേരള കോൺഗ്രസ് എം നിയോജക മണ്ഡലം ഫിലിപ്പ് കുഴികുളം , സതീഷ് ചൊള്ളാനി, റോയ് എലിപ്പുലിക്കാട്, അനസ് കണ്ടത്തിൽ വിവിധ മണ്ഡലം പ്രസിഡന്റുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ അഞ്ചിന് പിറവം (05.04.2019)നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത് രാവിലെ 8 മണിക്ക് പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടിയിലാണ് തുടക്കം. അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇലഞ്ഞി, തിരുമാറാടി, കൂത്താട്ടുകുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും.