video
play-sharp-fill

കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പരാതി നൽകി: തേർഡ് ഐ ന്യൂസ് വാർത്ത നൽകി: കോട്ടയം ജില്ലയിൽ തോക്ക് ലൈസൻസ് നൽകുന്നതിലെ തടസം നീങ്ങി: ഫെബ്രുവരിയിൽ നൽകിയ അപേക്ഷകർക്കും ലൈസൻസ് ഉടൻ ; ബിഗ് ഇംപാക്ട്

കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പരാതി നൽകി: തേർഡ് ഐ ന്യൂസ് വാർത്ത നൽകി: കോട്ടയം ജില്ലയിൽ തോക്ക് ലൈസൻസ് നൽകുന്നതിലെ തടസം നീങ്ങി: ഫെബ്രുവരിയിൽ നൽകിയ അപേക്ഷകർക്കും ലൈസൻസ് ഉടൻ ; ബിഗ് ഇംപാക്ട്

Spread the love

കോട്ടയം: കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പിന്റെ ഇടപെടൽ ഫലം കണ്ടു;

കോട്ടയം ജില്ലയിലെ തോക്ക് ലൈസൻസ് നടപടി വേഗത്തിലാക്കി കോട്ടയം . ജില്ലാ അധികൃതർ.
ജില്ലയിൽ തോക്ക് ലൈസൻസിനു വേണ്ടി അപേക്ഷിച്ചവരുടെ ദീർഘകാലത്തെ

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നടപടി വേഗത്തിലാക്കാൻ ഒരുങ്ങി ജില്ല ഭരണകൂടം . തേർഡ് ഐ ന്യൂസ് ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്തു കൊണ്ടുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025 ഫെബ്രുവരിയിൽ കിട്ടിയ അപേക്ഷകൾ പരിശോധിച്ച് ചട്ടങ്ങൾ പാലിക്കുന്നവയ്ക്ക് ലൈസൻസ് കൊടുക്കാനാണ് തീരുമാനം.

ലൈസൻസിന് അപേക്ഷിച്ചവർ തോക്ക് ഉപയോഗിക്കുന്നതിനുള്ള ട്രെയിനിങ് നേടുന്നത് കേന്ദ്ര സർക്കാരിന്റെ ലൈസൻസ് ഉള്ള ട്രയിനർമാരിൽ നിന്ന് വേണം എന്ന ഉദ്യോഗസ്ഥരുടെ കടു൦പിടുത്തമാണ് ലൈസൻസ് ലഭിക്കുന്നതിന് തടസമായത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു തേർഡ് ഐ ന്യൂസിന്റെ വാർത്ത. കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ഈ വിഷയത്തിൽ ഇടപെടുകയു൦ കേന്ദ്ര സർക്കാർ ഇത്തരത്തിൽ

ഒരു ലൈസൻസ് കൊടുക്കാൻ തുടങ്ങിയിട്ടില്ല എന്നു൦ അതിനാൽ ഇതിന്റെ പേരിൽ ലൈസൻസ് കൊടുക്കാതിരിക്കുന്നത് അനുവദിക്കാൻ ആവില്ല എന്ന ഇറച്ച നിലപാട് സ്വീകരിച്ച്

അധികൃതർക്ക് പരാതി നൽകി. ഇതോടെ നിലവിലെ ട്രയിനർമാരുടെ കീഴിൽ പരിശീലനം നേടിയവർക്ക് ലൈസൻസ് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു