തദ്ദേശ തെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പൊതുജനങ്ങള്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിച്ച്‌ കളക്ടർ ഉത്തരവായി. തോക്കുകള്‍ എത്രയും വേഗം സറണ്ടര്‍ ചെയ്യണം.

Spread the love

കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പൊതുജനങ്ങള്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതു നിരോധിച്ച്‌ കളക്ടർ ഉത്തരവായി.

video
play-sharp-fill

ഷൂട്ടിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരും ബാങ്കുകള്‍, കോട്ടയം റൈഫിള്‍ അസോസിയേഷൻ എന്നിവയും ഒഴികെ ജില്ലയിലെ മുഴുവൻ ലൈസൻസികളും

തോക്കുകള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അംഗീകൃത ആർമറിയിലോ സറണ്ടർ ചെയ്ത് രസീതിന്റെ പകർപ്പ് സ്റ്റേഷനില്‍ നല്‍കണം. ഒഴിവാക്കപ്പെടേണ്ട

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസികള്‍ കളക്ടർക്കോ ജില്ലാ പൊലീസ് മേധാവിക്കോ അപേക്ഷ നല്‍കണം. ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതുവരെ തോക്കുകള്‍ സറണ്ടർ ചെയ്തിരിക്കണം.