ജനഹൃദയങ്ങളിൽ നിന്ന് പിണറായി വിജയൻ തുടച്ചുനീക്കപ്പെടുന്നു; തോക്കുസ്വാമി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി പ്രവചിച്ച് ഓറ സ്പെഷ്യലിസ്റ്റ്, തോക്കുസ്വാമി എന്നറിയപ്പെടുന്ന സ്വാമി ഭദ്രാനന്ദ്. മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ പ്രജകൾക്ക് മാത്രമല്ല, സ്വന്തം പാർട്ടിക്കുള്ളിലെ ആളുകൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും, മുൻപില്ലാതിരുന്ന തരത്തിലുള്ള വെറുപ്പും, അകൽച്ചയും, വർദ്ധിച്ചിരിക്കുകയാണ്. ജനഹൃദയങ്ങളിൽ നിന്നും അദ്ദേഹം തുടച്ചുനീക്കപ്പെടുന്ന കാഴ്ചയാണ് സമൂഹത്തിൽ കാണാൻ കഴിയുന്നത്. ഇതിന് കാരണം അദ്ദേഹത്തിന്റെ പ്രഭാവലയത്തിന്റെ തകരാറാണെന്ന് സ്വാമി ഭദ്രാനന്ദ് വിലയിരുത്തുന്നു.
സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓം നമഃ ശിവായ
സംസ്ഥാന മുഖ്യമന്ത്രിയുടെ ഇന്റലിജൻസ് കാണാതെ പോകുന്ന ദോഷങ്ങൾ ഇവിടെ കുറിക്കുകയാണ്. ശ്രീ പിണറായി വിജയന്റെ ഭാവിയെ കുറിച്ച് 23-07-2015ൽ ഞാൻ നടത്തിയ പ്രവചനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് താഴെ നൽകിയിരിക്കുന്നത്, നിങ്ങൾക്ക് അത് പരിശോധിക്കാം. അതിൽ പറഞ്ഞ കാര്യങ്ങളാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ പ്രജകൾക്ക് മാത്രമല്ല, സ്വന്തം പാർട്ടിക്കുള്ളിലെ ആളുകൾക്കും, സർക്കാർ ഉദ്യോഗസ്ഥർക്കും, മുൻപില്ലാതിരുന്ന തരത്തിലുള്ള വെറുപ്പും, അകൽച്ചയും, വർദ്ധിച്ചിരിക്കുകയാണ്. ജനഹൃദയങ്ങളിൽ നിന്നും അദ്ദേഹം തുടച്ചുനീക്കപ്പെടുന്ന കാഴ്ചയാണ് സമൂഹത്തിൽ കാണാൻ കഴിയുന്നത്. ഇതിന് കാരണം അദ്ദേഹത്തിന്റെ പ്രഭാവലയത്തിന്റെ തകരാറാണ്.
ബ്രഹ്മമുഹൂർത്തത്തിൽ ഈറനോടെ വടക്കുദിക്കിൽ നോക്കി ലളിതമായ ഏതാനും കർമ്മങ്ങൾ ചെയ്തും, ജീവിതശൈലിയിലും, ഭക്ഷണക്രമങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയും, മുന്നോട്ട് പോയിരുന്നെങ്കിൽ, ഇന്ന് കാണുന്ന പ്രശ്നങ്ങൾ ഒന്നുംതന്നെ ശ്രീ പിണറായി വിജയൻ നേരിടില്ലായിരുന്നു. പിണറായി വിജയനെ കുറിച്ചുള്ള എന്റെ പ്രവചനങ്ങളുടെ കൃത്യത തിരിച്ചറിഞ്ഞതുകൊണ്ട് തന്നെ അദ്ദേഹത്തെ സംബന്ധിക്കുന്ന ചില പ്രവചനങ്ങൾ കൂടി രേഖപ്പെടുത്തുകയാണ്. ചന്ദ്രന്റെ ദോഷവശങ്ങൾ പിണറായുടെ മകൾ വീണയെ വല്ലാണ്ട് കുഴപ്പിക്കും, അവരിലെ രാഹുവിന്റെ സ്വാധീനം അടുത്ത ബന്ധങ്ങളെ അകറ്റും. ദാമ്പത്യം, തൊഴിൽ മേഖലകളിൽ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പിതാവിന്റെ അധികാരമോ, സ്വാധീനമോ മകൾക്ക് രക്ഷയാകില്ല. അതേസമയം വീണയുടെ മകൻ ഇഷാന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഞാൻ ഇവിടെ വ്യക്തമാക്കുന്നില്ല. ശ്രീമതി കമല വിജയന്റെ പ്രഭാവലയത്തിൽ നിന്നും ഉത്ഭവിക്കുന്ന ഊർജ്ജം ഭർത്താവിന്റെ ആയുരാരോഗ്യ സ്ഥാനമാനങ്ങളെ വിപരീതരീതിയിൽ സ്വാധീനിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്. രാജാവിന് ഒരു ദോഷം ഉണ്ടായാൽ അത് നാടിനേയും, പ്രജകളേയും ബാധിക്കുമെന്ന് ഋഷിമതം വ്യക്തമാക്കുന്നു. വിമർശനം കുടുംബത്തിനെ കുറിച്ചുള്ള പ്രവചനമായതിനാൽ എന്റെ മുന്നേയുള്ള മറ്റു പ്രവചനങ്ങളുടെ കൃത്യതയും പരിശോധിക്കേണ്ടതാണ്.
ഒരു വ്യക്തിയെ മറ്റൊരാളിലേക്ക് ആകർഷിപ്പിക്കാനും, അകറ്റാനും സ്വന്തം പ്രഭാവലയത്തിന്റെ കാന്തിക ശക്തിക്ക് കഴിയും. ഏഴു ഗ്രഹങ്ങളിൽ നിന്നും, രണ്ടു ഉപഗ്രഹങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന പ്രകമ്പനങ്ങൾ വ്യക്തികളുടെ പ്രഭാവലയത്തെ ഗുണമായും, ദോഷമായും സ്വാധീനിക്കും. നമ്മുടെ ആളുകൾക്ക് അറിയാതെപോയൊരു ശാസ്ത്രമാണിത്. പൂജയും, ഹോമവും, അന്ധവിശ്വാസവും, നിരീശ്വരവാദവും മറ്റുമായി നടക്കുന്നവർക്ക് അറിയാതെ പോകുന്ന പലതും ലോകത്തുണ്ട്. ഒരുവ്യക്തിയുടെ പ്രഭാവലയത്തിന്റെ അവസ്ഥവെച്ച് അവർക്ക് ഭാവിയിൽ വരാൻ പോകുന്ന ഗുണദോഷങ്ങളെ കുറിച്ച് വ്യക്തമായും, കൃത്യമായും അറിയാൻ സാധിച്ചാൽ ദോഷങ്ങൾ കുറച്ചും, ഗുണങ്ങൾ വർദ്ധിപ്പിച്ചതും, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.