video
play-sharp-fill

ഡോഗ് സ്ക്വാഡ് ചുറ്റും നടന്ന് 4 തവണ കുരച്ചു ചാടി:ഇതോടെ പോലിസിന് സംശയമായി: ഇരിട്ടിയിൽ ബസിൽ നിന്ന് തോക്കിന്റെ തിരകൾ കണ്ടത്തിയ സംഭവത്തിൽ ബസ് യാത്രക്കാരൻ സംശയ നിഴലിൽ

ഡോഗ് സ്ക്വാഡ് ചുറ്റും നടന്ന് 4 തവണ കുരച്ചു ചാടി:ഇതോടെ പോലിസിന് സംശയമായി: ഇരിട്ടിയിൽ ബസിൽ നിന്ന് തോക്കിന്റെ തിരകൾ കണ്ടത്തിയ സംഭവത്തിൽ ബസ് യാത്രക്കാരൻ സംശയ നിഴലിൽ

Spread the love

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ നാടൻ തോക്കില്‍ ഉപയോഗിക്കുന്ന 150 തിരകള്‍ പിടികൂടി.
വ്യാഴാഴ്ച എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനക്കിടെയാണ് വീരാജ്പേട്ട വഴി എത്തിയ സ്വകാര്യ ബസിന്റെ ബർത്തില്‍ ഉടമസ്ഥനില്ലാത്ത ബാഗില്‍ സൂക്ഷിച്ച നിലയില്‍ തിരകള്‍ കണ്ടെത്തിയത്.

സംശയം തോന്നിയ ഉളിക്കല്‍ കാലാങ്കി സ്വദേശിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വിട്ടയച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളോട് ഇന്ന് പൊലീസിനു മുമ്പാകെ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. തുടർന്ന് ബസും തിരകളും ഇരിട്ടി പൊലീസിന് കൈമാറി.

കുടകിലെ കുട്ടയില്‍നിന്ന് വീരാജ്പേട്ട -കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ ആളില്ലാത്തനിലയില്‍ സൂക്ഷിച്ചതായിരുന്നു ബാഗ്. സംശയം തോന്നി ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങള്‍ക്കിടയില്‍ പൊതിഞ്ഞ നിലയില്‍ മൂന്ന് കെയ്‌സുകളിലായി തിരകള്‍ കണ്ടെത്തിയത്. തുടർന്ന് ഇരിട്ടി ഡിവൈ.എസ്.പി ധനഞ്ജയ ബാബുവിന്റെ നിർദേശപ്രകാരം എത്തിയ പൊലീസ് സംഘം ബസ് യാത്രക്കാരെയടക്കം കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. എക്സൈസ് സംഘം പിടികൂടിയ തിരകളും പൊലീസിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിലുണ്ടായിരുന്ന യാത്രികരെ ആരെയും പോകാൻ അനുവദിച്ചില്ല. വൈകീട്ട് ആറോടെ എം.സി. ബിനീഷിന്റെ നേതൃത്വത്തില്‍ എത്തിയ ഡോഗ് സ്ക്വാഡിന്റെ പരിശോധനയില്‍ സംശയം തോന്നിയയാളെ കസ്റ്റഡിയിലെടുത്തു. പൊലീസ് നായ് ഇയാളെ ചുറ്റി നാലു തവണയോളം കുരച്ചുചാടിയതാണ് പൊലീസിന് സംശയമുണ്ടാക്കിത്. ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ, എസ്.ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ ചോദ്യം ചെയ്തത്.

കർണാടകയില്‍നിന്ന് മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തില്‍ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റില്‍ യാത്ര വാഹനങ്ങള്‍ അടക്കമുള്ളവയുടെ പരിശോധന ശക്തമാണ്. എക്സൈസ് ഇൻസ്‌പെക്ടർ വി.ആർ. രാജീവ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ജോണി ജോസഫ്, പ്രിവന്റിവ് ഓഫിസർമാരായ ടി. ബഷീർ, ബാബുമോൻ ഫ്രാൻസിസ്, സിവില്‍ എക്സൈസ് ഓഫിസർമാരായ പി. ഷിബു, എം.ബി. മുനീർ, വനിത സി.ഇ.ഒ ഷീജ കവളാൻ എന്നിവരാണ് എക്സൈസ് പരിശോധന സംഘത്തിലുണ്ടായിരുന്നത്