
തൊടുപുഴയില്‍ കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാശ്രമത്തില്‍ മരണം രണ്ടായി; ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥനും മരിച്ചു; മകള്‍ അതീവഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖിക
ഇടുക്കി: തൊടുപുഴ മണക്കാട്, കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യാശ്രമത്തില്‍ മരണം രണ്ടായി.
പുല്ലറക്കല്‍ ആന്‍റണിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകള്‍ സില്‍നയുടെ നില അതീവഗുരുതരമായി തുടരുന്നു. ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചു. 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രദേശവാസികളും ഇക്കാര്യം ശരിവെക്കുന്നു.
ആന്റണിയ്ക്ക് തൊടുപുഴ നഗരത്തില്‍ കടയുണ്ട്. ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം.
ഇന്നലെ ഉച്ചയ്ക്ക് 2.47 ഓടെയാണ് ജെസ്സി മരണമടഞ്ഞത്. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതാണ് ജെസ്സി മരിക്കാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ മരുന്ന് ഫലിക്കാത്ത സ്ഥിതിയായി.