
തൊടുപുഴയിൽ അനധികൃത പണമിടപാട് കേന്ദ്രത്തിൽ റെയ്ഡ്; ഒരാൾ അറസ്റ്റിൽ; മാൻക്കൊമ്പ്, അഞ്ചര ലക്ഷത്തോളം രൂപ, നിരവധി ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി. ബുക്കുകള്‍, താക്കോലുകള്‍, പാസ്‌പോര്‍ട്ട്, ചെക്ക് ലീഫുകള്‍, എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
തൊടുപുഴ: വീട് കേന്ദ്രീകരിച്ച് അനധികൃതമായി പണമിടപാട് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി. സംഭവത്തില്‍ വീട്ടുടമ അറസ്റ്റിലായി. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറമ്പില്‍ ജോര്‍ജ് അഗസ്റ്റിനെയാണ് ഡിവൈ.എസ്.പി. മധു ബാബുവിന്റെന്‍റെ നേതൃത്വത്വത്തില്‍ പിടികൂടിയത്.
ജോര്‍ജിന്‍റെ സഹോദരന്‍മാരായ ടൈറ്റസ്, ബെന്നി എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. രണ്ടിടങ്ങളില്‍ നിന്നുമായി അഞ്ചര ലക്ഷത്തോളം രൂപ, നിരവധി ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി. ബുക്കുകള്‍, താക്കോലുകള്‍, പാസ്‌പോര്‍ട്ട്, ചെക്ക് ലീഫുകള്‍, മാന്‍കൊമ്പിന്‍റെ ഭാഗം എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാരായ ആളുകളില്‍നിന്ന് ആധാരത്തിന്‍റെ പകര്‍പ്പുകളും ബാങ്ക് ചെക്കുകളും വാഹനത്തിന്‍റെ താക്കോല്‍ എന്നിവ വാങ്ങി അമിത പലിശയ്ക്ക് പണം കൊടുക്കുകയായിരുന്നു ഇയാളുടെ രീതി. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ജോര്‍ജ്ജ് അഗസ്റ്റിനെ അനധികൃത പണം ഇടപാട് നടത്തല്‍, അമിത പലിശ ഈടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അമിത പലിശക്കാരെ നേരിടാനുള്ള സംസ്ഥാന വ്യാപകമായ റെയ്ഡിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. തൊടുപുഴ, മുട്ടം, കരിങ്കുന്നം, കരിമണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.