രാത്രികാല പെട്രോളിങ്ങിനിടെ വനിതാ എസ്.ഐയെ അപമാനിക്കാൻ ശ്രമം ; പൊലീസ് ഡ്രൈവർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൊടുപുഴ: രാത്രികാല പെട്രോളിങ്ങിനിടെ പൊലീസ് ജീപ്പിനുള്ളില്‍ വച്ച് വനിതാ എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഡ്രൈവറിനെ സസ്പെന്‍ഡ് ചെയ്തു. വനിതാ എസ്.ഐയെ അപമാനിച്ച പൊലീസ് ഡ്രൈവര്‍ സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സര്‍വീസില്‍ നിന്നും വിരമിക്കാറായ വനിതാ എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടർന്ന് എസ്.ഐ. പിറ്റേ ദിവസം തന്നെ മേലുദ്യോഗസ്ഥനോട് പരാതി നൽകുകയായിരുന്നു.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്‌പെന്‍ഡ് ചെയ്തത് .

ഇടുക്കി എ.ആര്‍. കാമ്പില്‍ നിന്ന് വര്‍ക്ക് അറേഞ്ച്മെന്റിനെ തുടർന്നാണ് തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ ഡ്രൈവറായി സിയാദ് എത്തുന്നത്.