തൊടുപുഴയിൽ സ്‌കൂൾ ബസിനടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം ; അപകടം കുട്ടികൾ ബെല്ലടിച്ചതിനെ തുടർന്ന് മുന്നോട്ടെടുത്ത ബസിൽ ഓടിക്കയറാൻ ശ്രമിക്കവേ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൊടുപുഴ: സ്‌കൂൾ ബസിന്റെ അടിയിൽപ്പെട്ട് ക്ലീനർ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയിൽ (40) ആണ് മരിച്ചത്. കുട്ടികൾ ബെല്ലടിച്ചതിനെ തുടർന്ന് ബസ് മുന്നോട്ടെടുത്ത സമയത്താണ് അപകടം ഉണ്ടായത്.ഉടുമ്പന്നൂർ സെന്റ് ജോർജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ്.

തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം.കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിനിടെ ബസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group