തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 14 ആയി;പെൺകുട്ടിയെ ഒന്നര വര്‍ഷത്തിനിടെ അമ്മയുടെ ഒത്താശയോടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.തൊടുപുഴ സ്വദേശി വിനീഷ് വിജയനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പെണ്‍കുട്ടിയുടെ അമ്മ അടക്കം 14 പേരാണ് ഇതുവരെ അറസ്റ്റിലായത്. പതിനേഴുകാരിയെ ഒന്നര വര്‍ഷത്തിനിടെ അമ്മയുടെ ഒത്താശയോടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് കേസ്.
രക്ഷിതാക്കളുടെ അറിവില്ലാതെ നിരവധി പെണ്‍കുട്ടി പീഡിപ്പിക്കപ്പെടില്ലെന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംശയമാണ് നേരത്തെ അമ്മയുടെ അറസ്റ്റില്‍ കലാശിച്ചത്. പീഡനത്തിന് എല്ലാ ഒത്താശയും ചെയ്തത് അമ്മയായിരുന്നു. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് ഇടനിലക്കാരന്‍ ബേബിയില്‍ നിന്ന് ഇവര്‍ പണവും കൈപ്പറ്റിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിയായ ഈ നാല്‍പത്തിരണ്ടുകാരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിവെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ കോടതിയില്‍ ഹാജരാക്കും. മുത്തശ്ശിക്കും പീഡനത്തെ കുറിച്ച് അറിയാമായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വരും. ഇവര്‍ക്കെതിരെയും വൈകാതെ കേസെടുക്കും.
ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയായിരുന്നു പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം ആദ്യം അമ്മ മറച്ചുവച്ചു. വയറ് വേദന കലശലായപ്പോഴാണ് ആശുപത്രിയില്‍ കാണിക്കാന്‍ പോലും തയ്യാറായത്.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നും അമ്മ ഡോക്ടറോട് കള്ളം പറഞ്ഞു. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡന വിവരം പോലും പുറത്തറിയുന്നത്. 2019 ല്‍ കുട്ടിയെ ബാലവേലയക്ക് വിട്ടെന്ന് അമ്മയ്ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ കുട്ടി നിഷേധിച്ചതോടെ കേസുണ്ടായില്ല.
പിന്നീട് 2020 ല്‍ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ച് നല്‍കി. വിഷയത്തില്‍ സിഡബ്ല്യുസി ഇടപെട്ടതോടെ വെള്ളത്തൂവല്‍ പൊലീസ് അമ്മയ്ക്കെതിരെ കേസെടുത്തു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നല്‍കുന്നത്. അപ്പോഴാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും.
ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഇയാള്‍ക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആറ് പേര്‍ പിടിയിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്