അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ 30000 രൂപയ്ക്ക് ക്വട്ടേഷന്‍; അമ്മയെയും മകളെയും തിരഞ്ഞ് പൊലീസ്; ക്വട്ടേഷന്‍ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിൽ
സ്വന്തം ലേഖിക
തൊടുപുഴ: അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയെയും മകളെയും തെരഞ്ഞ് തൊടുപുഴ പൊലീസ്.
ക്വട്ടേഷന്‍
സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റിലായി. തൊടുപുഴ ഇഞ്ചിയാനിയിലാണ് പ്രഭാതസവാരിക്കിടെ 44കാരനെ മുളകുപൊടി എറിഞ്ഞ് ക്വട്ടേഷന്‍ സംഘം തല്ലിച്ചതച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊടുപുഴ ഇഞ്ചിയാനിയിലെ 41 കാരി മില്‍ഖ, 20കാരി അനീറ്റ എന്നിവരാണ് അയല്‍വാസിയും ബന്ധുവുമായ ഓമനക്കുട്ടന്‍റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ ബുധനാഴ്‍ചയാണ് സംഭവം.
പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടനെന്ന 44കാരനെ ബൈക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.
തൊടുപുഴ ഡിവൈഎസ്പി ബാബുവിന് മുന്നില്‍ പരാതി എത്തി. ഓമനക്കുട്ടനുമായി ശത്രുതയുണ്ടായിരുന്നവരുടെ വിവരം പൊലീസ് ശേഖരിച്ചു. ആദ്യം തന്നെ ഓമനക്കുട്ടന്‍ സംശയം പ്രകടപ്പിച്ചത് മില്‍ഖയെയും അനീറ്റയെയുമായിരുന്നു.
പൊലീസ് അന്വേഷണം ശക്തമായെന്ന് അറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പൊയി. ഇതറിഞ്ഞ പൊലീസ് ഇവരുടെ ഫോണ്‍ റെക്കോര്‍ഡ് ശേഖരിച്ചു. ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി.
ഇതിന്‍റെ അടിസ്ഥാനത്തില്‍ എറണാകുളം ചേരാനല്ലൂരിലെ ഗുണ്ടകളായ സന്ദീപിലേക്കും സുഹൃത്തിലേക്കും പൊലീസിന്‍റെ അന്വേഷണമെത്തി. ചേരാനെല്ലൂര്‍ പൊലീസിന്‍റെ സഹായത്തോടെ ഇരുവരെയും പിടികൂടി. താമസിച്ചിരുന്ന ലോഡ്ജിന്‍റെ വാതില്‍ ചവിട്ടിത്തുറന്നാണ് പിടികൂടിയത്.