
കോട്ടയം: കുറിച്ചിയില്‍ ഒന്നരകിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയ സംഭവത്തില്‍ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ എൻ.ഡി.പി.എസ് കോടതി. കുറിച്ചി സ്വദേശിയായ സുശാന്തിനാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ നവംബറിലാണ് കുറിച്ചിയിൽ വില്‍പ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവ് ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടർന്ന് പ്രതിയെ ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
തുടർന്ന് തൊടുപുഴ ലഹരി വിരുദ്ധ കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യുവര്‍ക്കിയും അഡ്വ.അക്ഷയ് ഹരിയും കോടതിയില്‍ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


