തൊടുപുഴ മുട്ടത്ത് വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു;മൂന്നുപേർ അറസ്റ്റിൽ; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഓട്ടോഡ്രൈവർ ഓടി രക്ഷപ്പെട്ടു; സ്ഥിരം കഞ്ചാവ് കേസുകളിലും, മോഷണക്കേസുകളിലും പ്രതിയായ ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
തൊടുപുഴ: മുട്ടത്ത് വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന ഇതരസംസ്ഥാനക്കാരായ മൂന്നു പേർ അറസ്റ്റിൽ.
മുട്ടം സ്വദേശി കുഞ്ഞുമോന്‍(50), ഇതരസംസ്ഥാനക്കാരായ മന്‍സൂര്‍ ആലം(28) റഫീകുല്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയതത്. അതേസമയം ഓട്ടോ ഡ്രൈവര്‍ സുനീര്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു ശേഷം ഓടി രക്ഷപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് സംഭവം. ഓട്ടോയില്‍ നിന്ന് 335 ഗ്രാം കഞ്ചാവും 8000 രൂപയും കണ്ടെടുത്തു. പരിശോധനക്കിടെ ഓട്ടോ ഡ്രൈവര്‍ സുനീര്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ ഷാജിയെ തള്ളി വീഴ്ത്തി കടന്നു കളഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിരം കഞ്ചാവ് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ് തൊടുപുഴ സ്വദേശി സുനീറെന്ന് പൊലീസ് പറഞ്ഞു. ഓട്ടേറിക്ഷ പൊലീസ് കസ്റ്റഡിയിലാണ്.
തൊടുപുഴ ഡിവൈഎസ്പി ആര്‍ മധു ബാബു, എഎസ്‌ഐമാരായ ഷംസ് ഉണ്ണികൃഷ്ണന്‍, എസ്‌സിപിഒ ഹരീഷ് ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയതത്. കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവര്‍ സുനീറിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ മുട്ടം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.