video
play-sharp-fill

ദൃശ്യം മോഡൽ കൊല; തൊടുപുഴ ബിജു കൊലക്കേസിൽ മുഖ്യപ്രതി ജോമോന്റെ ഭാര്യയും അറസ്റ്റിൽ; തട്ടിക്കൊണ്ടുപോകാൻ വേണ്ട സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്

ദൃശ്യം മോഡൽ കൊല; തൊടുപുഴ ബിജു കൊലക്കേസിൽ മുഖ്യപ്രതി ജോമോന്റെ ഭാര്യയും അറസ്റ്റിൽ; തട്ടിക്കൊണ്ടുപോകാൻ വേണ്ട സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്

Spread the love

തൊടുപുഴ: സാമ്ബത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊന്ന് ദൃശ്യം സിനിമാ മോഡലില്‍ മാൻഹോളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതി ജോമോന്റെ ഭാര്യയും അറസ്റ്റില്‍.

കലയന്താനി തേക്കുംകാട്ടില്‍ സീനയാണ് (45) അറസ്റ്റിലായത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നല്‍കിയതിനെ തുടർന്ന് മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ പോയ സീന ഇന്നലെ ഉച്ചയോടെ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടു പോകാൻ വേണ്ട സഹായം, തെളിവ് നശിപ്പിക്കല്‍, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

മാർച്ച്‌ 20ന് കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള വിവരങ്ങള്‍ സീനയ്ക്ക് അറിയാമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മുന്നോടിയായി ജോമോനും സംഘത്തിനും മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് പെപ്പർ സ്‌പ്രേ വാങ്ങി നല്‍കിയത് സീനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുവിനെ ജോമോന്റെ വീട്ടിലെത്തിച്ചപ്പോള്‍ മുറിയില്‍ വീണ രക്തക്കറ ഇവരാണ് കഴുകി കളഞ്ഞത്. ബിജുവിനെ കൈകള്‍ കെട്ടാൻ ഉപയോഗിച്ച ഷൂലേസ്, തോർത്ത്, രക്തക്കറ കഴുകികളഞ്ഞ തുണി എന്നിവയടക്കം വീടിന് സമീപത്തെ പട്ടിക്കൂടിനടുത്ത് കുഴിച്ചിട്ടതും സീനയായിരുന്നു. ഇന്നലെ വൈകിട്ട് സീനയെ വീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ ഇവ കണ്ടെടുത്തു.

കേസില്‍ അഞ്ചാം പ്രതിയാണ് സീന. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകലും കൊലപാതക വിവരവും അറിയാമായിരുന്ന ജോമോന്റെ അടുത്ത ബന്ധുവായ എബിനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം ആറായി. കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച ജേമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ വീണ്ടും റിമാൻഡ് ചെയ്തു.