play-sharp-fill
പോലീസ് വിളിച്ചുകൊണ്ടുവരും; പിന്നാലെ വീണ്ടും കാണാതാവും; തൊടുപുഴയിൽ പതിനാലുകാരി മൂന്നാംതവണവും  പതിനഞ്ചുകാരനായ കാമുകനൊപ്പം ഒളിച്ചോടി; ഇത്തവണ പോയത് അച്ഛന്റെ ഫോണുമായി; അടിക്കടി കാണാതാകുന്നതിൽ വീട്ടുകാരും പൊലീസും ആശങ്കയിൽ

പോലീസ് വിളിച്ചുകൊണ്ടുവരും; പിന്നാലെ വീണ്ടും കാണാതാവും; തൊടുപുഴയിൽ പതിനാലുകാരി മൂന്നാംതവണവും പതിനഞ്ചുകാരനായ കാമുകനൊപ്പം ഒളിച്ചോടി; ഇത്തവണ പോയത് അച്ഛന്റെ ഫോണുമായി; അടിക്കടി കാണാതാകുന്നതിൽ വീട്ടുകാരും പൊലീസും ആശങ്കയിൽ

സ്വന്തം ലേഖകൻ

തൊടുപുഴ:പതിനഞ്ചുകാരനായ കാമുകനോടൊപ്പം മൂന്നാം തവണയും ഒളിച്ചോടിയ പതിനാലുകാരിയെ തിരഞ്ഞ് പോലീസ്. ഇടുക്കി മൂലമറ്റത്താണ് സംഭവം. കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂലമറ്റം സ്വദേശിനിയായ പതിനാലുകാരിയെ മൂന്നാം തവണയാണ് വീട്ടിൽ നിന്നും കാണാതാവുന്നത്.


രണ്ട് മാസം മുമ്പാണ് പെൺകുട്ടിയെ ആദ്യം കാണാതാകുന്നത്. പെൺകുട്ടി ആദ്യം ആയവനയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെ വെച്ച് കാണാതായ കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മൂവാറ്റുപുഴ സ്വദേശിയായ പതിനഞ്ചുകാരനായ കാമുകനുമായി നാടുവിട്ടതാണെന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഇവരെ തിരികെയെത്തിച്ച് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി നിർദ്ദേശാനുസരണം രക്ഷിതാക്കളുടെയും സഹോദരിമാരോടൊപ്പം പോയ പെൺകുട്ടിയുടെ കുടുംബം പിന്നീട് മൂലമറ്റത്ത് താമസം തുടങ്ങുകയായിരുന്നു. മാതാപിതാക്കളും മൂത്ത രണ്ട് സഹോദരിമാരുമാണ് കുട്ടിക്കുള്ളത്.

എന്നാൽ ഒരു മാസത്തിന് ശേഷം വീണ്ടും കുട്ടിയെ മൂലമറ്റത്തെ വീട്ടിൽ നിന്നും കാണാതായി. കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടർന്ന് പെൺകുട്ടി വീണ്ടും കാമുകനുമായി നാടു വിട്ടതായി കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ വീണ്ടും മൂലമറ്റത്തെ വീട്ടിൽ നിന്നും കാണാതായത്. ഇത്തവണയും പെൺകുട്ടിയോടൊപ്പം കൗമാരക്കാരനായ കാമുകനെയും കാണാതായി. തുടർന്ന് പിതാവ് കാഞ്ഞാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മകളുടെ കാമുകൻ കുട്ടിയെ നിരന്തരമായി തന്റെ ഫോണിലാണ് താനറിയാതെ ബന്ധപ്പെട്ടിരുന്നതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ഇത്തവണ പെൺകുട്ടി അച്ഛന്റെ മൊബൈൽ ഫോണുമായാണ് സ്ഥലം വിട്ടതെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടിക്കടി കാണാതാവുന്നത് പൊലീസിനും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇത്തവണ പെൺകുട്ടിയെ കണ്ടെത്തി കൗൺസിലിംഗ് നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള ആലോചനയിലാണ് പൊലീസ്.