ഒരു കോടി രൂപ ചിലവുള്ള കാൻസര്‍ ട്രീറ്റ്മെൻ്റ് പരാജയപ്പെട്ടു; ടില്‍ തെറാപ്പിക്ക് വിധേയയായ രോഗി ഗുരുതരാവസ്ഥയില്‍; തൊടുപുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ കുടുംബം

Spread the love

ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്‌ കുടുംബം.

തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയാണ് ആരോപണം.
ഒരു കോടി രൂപ ചിലവുള്ള കാൻസർ ട്രീറ്റ്മെൻ്റ് പരാജയപ്പെട്ടുവെന്നും ടില്‍ തെറാപ്പിക്ക് വിധേയയായ കണ്ണൂർ സ്വദേശിനി ഗുരുതരാവസ്ഥയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

60 ശതമാനം രോഗ ശമനം ഉറപ്പ് നല്‍കിയതിന് ശേഷമാണ് ചികിത്സയ്ക്ക് വിധേയമായതെന്നും എന്നാല്‍ പരാജയപ്പെടുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. കൂടാതെ രോഗിയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപെട്ടതായും ബന്ധുക്കള്‍ പറഞ്ഞു.

കാൻസറിനായുള്ള അത്യാധുനിക ചികിത്സാ രീതിയാണ് ടില്‍ തെറാപ്പി. സംഭവത്തില്‍ പ്രതികരിക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.