video
play-sharp-fill
തൊടുപുഴയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ ഗുണ്ടാസംഘം മുളക് പൊടി വിതറി ആക്രമിച്ചു; കല്ലിനിടിച്ച് പരിക്കേല്പിച്ചു; മൊബൈൽഫോൺ കവർന്നു; ബൈക്കിലെത്തിയ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തൊടുപുഴയിൽ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ ഗുണ്ടാസംഘം മുളക് പൊടി വിതറി ആക്രമിച്ചു; കല്ലിനിടിച്ച് പരിക്കേല്പിച്ചു; മൊബൈൽഫോൺ കവർന്നു; ബൈക്കിലെത്തിയ സംഘത്തിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: ബൈക്കിലെത്തിയ സംഘം പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ ആക്രമിച്ചതായി പരാതി. ബൈക്കുകളിലെത്തിയ രണ്ട് ഗുണ്ടകൾ കണ്ണിൽ മുളകു പൊടി വിതറിയാണ് ആക്രമണം നടത്തിയത്. തൊടുപുഴ ഇഞ്ചിയാനിയിലായിരുന്നു സംഭവം.

പുറക്കാട്ട് ഓമനക്കുട്ടനാണ് (44) ആക്രമണത്തിൽ പരിക്കേറ്റത്. വീടിനു സമീപമുള്ള ഇടറോഡിൽ കൂടി നടന്നു വരികയായിരുന്നു ഓമനക്കുട്ടനെ ബൈക്കിലെത്തിയ അപരിചിതനും റോഡിൽ നിന്നയാളും പേരു തിരിക്കിയ ശേഷം കണ്ണിൽ മുളകുപൊടി എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇതിന് പുറമെ ഇടതു കാലിൽ കല്ലിനിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്ത അജ്ഞാത സംഘം ഇതുമായി കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും സംഘം ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ ഓമനക്കുട്ടനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ മുമ്പ് കണ്ടിട്ടില്ലെന്ന് ഓമനക്കുട്ടൻ പറഞ്ഞു. ക്വട്ടേഷൻ സംഘമാണോ എന്ന സംശയമുയർന്നിട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത തൊടുപുഴ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സഹകരണ ബാങ്കിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. അക്രമികളെന്ന് സംശയിക്കുന്ന രണ്ടു പേർ ബൈക്കിൽ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.