തൊടുപുഴയിൽ അച്ഛൻ ഓടിച്ച കാറിടിച്ച്‌ പത്ത് വയസുകാരന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൊടുപുഴ: അച്ഛന്‍ ഓടിച്ച കാറിടിച്ച്‌ പത്ത് വയസുകാരൻ മരിച്ചു . ഉടുമ്ബന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജില്‍ ഹസീന ദമ്പതികളുടെ ഏക മകന്‍ കെ.ആര്‍.മുഹമ്മദ് സാജിദ് (10) മരണപ്പെട്ടത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തിട്ട് റെജില്‍ കാര്‍ തിരിക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറ്റത്ത് സ്ഥല പരിമിതിയുള്ളതിനാല്‍ മകന്‍ കാറിന്റെ പിന്‍ ഭാഗത്ത് നിന്ന് സൈഡ് പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു. പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനും മുറ്റത്ത് തന്നെയുള്ള മരത്തിനും ഇടയില്‍പ്പെടുകയായിരുന്നു മുഹമ്മദ് സാജിദ്.

ഓടിയെത്തിയ അയല്‍വാസികള്‍ ഉടന്‍ തന്നെ കുട്ടിയെ കരിമണ്ണൂര്‍ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.