തൊടുപുഴയിൽ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പത്തനാപുരം ചരിവിളപുത്തൻ വീട്ടിൽ അരുൺരാജ് എ ആർ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് മരണവിവരം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസത്തോളം വീട്ടിൽ ആയിരുന്ന അരുൺ ഇന്നലെയാണ് മടങ്ങിയെത്തിയതെന്നാണ് ഹോസ്റ്റൽ ഉടമ പൊലീസിനെ അറയിച്ചിട്ടുള്ളത്. തൊടുപുഴ പൊലീസ് നടപടികൾ സ്വീകരച്ചുവരുന്നു. മരണം കാരണം സംബന്ധിച്ച് ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ലന്നാണ് സൂചന.