
തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ചു ,ഏഴു വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു
സ്വന്തംലേഖകൻ
തൊടുപുഴ : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ദ്രവരൂപത്തിലാണ് ആഹാരം കൊടുക്കുന്നത്. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനത്തിലധികവും നിലച്ചതായാണ് ആശുപത്രി വൃത്തങ്ങള്‍ വൃക്തമാക്കുന്നത്.
മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്‍റിലേറ്ററില്‍ തുടരാന്‍ അനുവദിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനം. ഏറ്റവും മികച്ച ചികിത്സകള്‍ ലഭ്യമാക്കിയിട്ടും ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
Third Eye News Live
0