
മകന്‍ മരിച്ച ദിവസം അരുണ്‍ ആനന്ദ് വീട്ടിലെത്തിയിരുന്നു, മൂന്നാംദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു; മുന്‍ ഭര്‍ത്താവിന്റെ പിതാവ്
സ്വന്തംലേഖകൻ
കോട്ടയം : തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂമായി മര്‍ദ്ദിച്ച് അവശനാക്കിയ അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടതായി മുന്‍ ഭര്‍ത്താവിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍. മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതായാണ് ബിജുവിന്റെ പിതാവ് തിരുവനന്തപുരം കമലേശ്വരം സ്വദേശി ബാബു ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞത്. ബാബുവിന്റെ സഹോദരിയുടെ മകനാണു തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍.
2018 മേയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യാവീട്ടില്‍ വെച്ചാണ് മകന്‍ ബിജു മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചുവെന്നും അരുണ്‍ ആനന്ദ് വീട്ടിലെത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു. അന്ന് രാത്രി തന്നെ തന്നെ മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതായി ബാബു പറയുന്നു.മകന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മരിക്കുന്നതിന്റെ തലേന്ന് ഞങ്ങളോട് ഫോണില്‍ സംസാരിച്ചുവെന്നും ഈ അച്ഛന്‍ പറയുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു ബിജു. വര്‍ക്ക്ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും അവിടെ അടുത്തു തന്നെ പുതിയ വീട് വാടകയ്ക്ക് എടുക്കണമെന്നും ബിജു പറഞ്ഞിരുന്നതായി പിതാവ് വ്യക്തമാക്കി.