
തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ സ്വന്തം ചെയർമാനെതിരെ നാളെ ഇടത് മുന്നണിയുടെ അവിശ്വാസ പ്രമേയം.
നഗരസഭ ചെയർമാൻ സനീഷ് ജോർജിനെതിരെയാണ് ഇടത് അംഗങ്ങള്‍ തന്നെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടതിനെ തുടർന്ന് സനീഷ് ജോർജ്ജിനോട് രാജിവെക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പാർട്ടിയുടെയും മുന്നണിയുടെയും നിർദ്ദേശം തള്ളിയ സനീഷ് ജോർജ്ജ് ചെയർമാൻ സ്ഥാനത്ത് തുടർന്നതോടെയാണ് സ്വന്തം മുന്നണി തന്നെ ഇദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.
കൈക്കൂലി കേസില്‍ പ്രതി ചേർക്കപ്പെട്ട നഗരസഭ ചെയർമാനോട് മുന്നണി ആവശ്യപ്പെട്ടിട്ടും രാജി വച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെയർമാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധ സമരങ്ങള്‍ തുടരുന്നതിനിടെയാണ് സ്വന്തം മുന്നണി കൂടി പിന്തുണ പിൻവലിച്ചതായി അറിയിച്ചത്. എന്നാല്‍ രാജി വയ്ക്കില്ലന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. ഇതേ തുടർന്നാണ് കൂടുതല്‍ ശക്തമായ നീക്കവുമായി എല്‍.ഡി.എഫ് രംഗത്തു വന്നത്.
ചെയർമാൻറെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളായ യു. ഡി.എഫും ബി.ജെ.പിയും പ്രതിഷേധം തുടരുന്നതിനിടെയാണ് അവിശ്വാസ പ്രമേയം. ഇതിനോട് ഇരു മുന്നണികളും എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ശ്രദ്ദേയം.



