play-sharp-fill
തൊടുപുഴ സി.ഐക്കെതിരെ നടപടി സ്വീകരിച്ചു കൊണ്ട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

തൊടുപുഴ സി.ഐക്കെതിരെ നടപടി സ്വീകരിച്ചു കൊണ്ട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ

കൊച്ചി: സിവിൽ തർക്കത്തിൽ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സി.ഐ എൻ.ജി ശ്രീമോന് എതിരെ വകുപ്പ് തല അച്ചടക്ക നടപടി സ്വീകരിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.  സി.ഐ എൻ.ജി ശ്രീമോനെതിരായ മറ്റ് പതിനാലോളം പരാതികളിൽ ഇടുക്കി എസ്.പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ഇയാളെ സംബന്ധിച്ച് ഇന്റലിജൻസ് എ.ഡി.ജി.പി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി. പോലീസ്  പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഹർജി പരിഗണിക്കവേ ഭൂമിയുമായി ബന്ധപ്പെട്ട സിവിൽ തർക്കം ഒത്തുതീർപ്പാക്കാൻ ശ്രീമോൻ ഇടപെട്ടെന്ന പരാതി അന്വേഷിക്കാൻ ഇന്റലിജൻസ് ഡി.ജി.പിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എം. മിനി സത്യവാങ്മൂലത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമിയും പരാതിക്കാരനും ആരോപണ വിധേയനും തൊടുപുഴ സ്റ്റേഷൻ പരിധിയിൽ വരുന്നില്ല. പരാതിക്കാരനും ആരോപണ വിധേയനും കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്.  പരാതിയിൽ കേസെടുക്കാതിരുന്ന ശ്രീമോൻ തന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമായിട്ടും അന്വേഷണം നടത്തുകയാണ് ചെയ്തത്.