
തൊടുപുഴ: കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരിച്ചത്. പുലർച്ചെ സജീവ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടൂർ ഡിപ്പോയിലെ ജീവനക്കാരനാണ്.



