video

00:00

തൊടുപുഴയിൽ  ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവം: കൊലപാതകത്തിൽ മുഖ്യപ്രതിയുടെ ഡ്രൈവർക്കും പങ്ക്, നേരത്തെയും ഭീഷണി ഉണ്ടായിരുന്നു, ബിജുവിൻ്റെ ഭാര്യയെ പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ

തൊടുപുഴയിൽ ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവം: കൊലപാതകത്തിൽ മുഖ്യപ്രതിയുടെ ഡ്രൈവർക്കും പങ്ക്, നേരത്തെയും ഭീഷണി ഉണ്ടായിരുന്നു, ബിജുവിൻ്റെ ഭാര്യയെ പ്രതി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ

Spread the love

ഇടുക്കി: തൊടുപുഴയിൽ ബിസിനസ് പങ്കാളി ജോമോൻ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ബിജുവിന് നേരത്തെയും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരൻ എം ജെ ജോസ്. ജോമോൻ ബിജുവിൻ്റെ ഭാര്യയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. കൊലപാതകത്തിൽ ജോമോൻ്റെ ഡ്രൈവർക്ക് പങ്കുണ്ടെന്നും ജോസ് പറഞ്ഞു.

ബിജു ജോസഫിൻ്റെ പോസ്‌റ്റ്‌മോർട്ടം ഇന്ന് നടക്കും. കേസിൽ അറസ്‌റ്റിലായ ജോമോൻ, മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരെ ബിജുവിനെ തട്ടിക്കൊണ്ടുപോയ കോലാനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം കാപ്പ കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ആഷിഖിനെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

മുഖ്യപ്രതി ജോമോന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതികളായ മുഹമ്മദ് അസ്ലം, ജോമിൻ, ആഷിഖ് എന്നിവർ കസ്‌റ്റഡിയിലാണ്. ക്വട്ടേഷൻ സംഘത്തെ ജോമോന് പരിചയപ്പെടുത്തിയത് ജോമിനാണ്. കണ്ണൂരിൽനിന്നുള്ള ആംബുലൻസ് ഡ്രൈവറാണ് ജോമിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്‌റ്റഡിയിലുള്ള ആഷിഖ് കാപ്പാ കേസ് പ്രതിയാണ്. കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്.പി ടി.കെ. വിഷ്‌ണു പ്രദീപ്. മുൻപ് രണ്ടുതവണ കൊലപാതകശ്രമം നടന്നിരുന്നു. വ്യാഴാഴ്‌ച പ്രതികൾ ബിജുവിനെ തട്ടിക്കൊണ്ടുപോയി കാറിൽവച്ച് മർദ്ദിച്ചു.

മുഖ്യപ്രതി ജോമോനെ പിടികൂടിയത് എറണാകുളത്തുവച്ചാണ്. ജോമോൻ മറ്റ് പ്രതികൾക്ക് ഗൂഗിൾ പേ വഴി പണം നൽകിയതിന് തെളിവുണ്ടെന്നും എസ്‌പി പറഞ്ഞു.