
തൊടുപുഴ: തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫിന്റെ പ്രചരണ വാഹനങ്ങള്‍ക്കും ഫ്‌ലക്‌സുകള്‍ക്കുംനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ അതിക്രമമെന്ന് ആരോപിച്ച് പ്രതിഷേധം.
വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാര്‍ത്ഥിയും യു.ഡി.എഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി.
പരാജയം മണത്തപ്പോള്‍ എല്‍ഡിഎഫ് രാഷ്ട്രീയക്കളി കളിക്കുകയാണെന്ന് അപു ജോണ്‍ ജോസഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡ പ്രകാരം പ്രിന്റ് ചെയ്ത പരിസ്ഥിതി സൗഹാര്‍ദ പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചതെന്നും പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിലാണ് അര്‍ധരാത്രിയോടെ പൊലീസ് സ്റ്റേഷന്‍ ഉപരോധം യുഡിഎഫ് അവസാനിപ്പിച്ചത്.



