
ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ ഓടയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകള്‍ നീക്കം ചെയ്തത് നഗരസഭയാണെന്നും തിരികെ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെയ്തില്ലെന്നുമാണ് പിഡബ്ല്യുഡി റിപ്പോർട്ടില്‍ പറയുന്നത്. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകള്‍ പുന:സ്ഥാപിക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മൂടാതെ കിടന്ന ഓടയില്‍ വീണ് ജെയിംസ് ബെന്നി എന്ന 27കാരൻ മരിച്ചത്. അപകടാവസ്ഥയിലുള്ള കലുങ്ക് പുതുക്കിപ്പണിയണമെന്ന് കാലങ്ങളായി പരാതി നല്‍കിയിട്ടും പിഡബ്ല്യുഡി അധികൃതർ കണ്ട ഭാവം നടിച്ചില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, നഗരസഭയെ പഴിചാരിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട് വന്നിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകള്‍ നീക്കം ചെയ്തത് നഗരസഭയാണെന്നും ജെസിബി ഉപയോഗിച്ച് മാറ്റിയതിലൂടെ ഇവ തിരികെ സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയായെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.
തിരികെ സ്ഥാപിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ചെയ്തില്ല. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകള്‍ പുന:സ്ഥാപിക്കണമെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്.



