തൊടുപുഴയിൽ പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി ; പത്തുവയസുകാരനുൾപ്പെടെ മൂന്നു കാൽനടയാത്രക്കാർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി; തൊടുപുഴയില്‍ അമിതവേ​ഗതയിലെത്തിയ പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി മൂന്നു കാൽനട യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

തൊടുപുഴ മടക്കത്താനത്ത് ഇന്ന് പുലര്‍ച്ചെ 8.15 ഓടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗതയില്‍ എത്തിയ പാഴ്‌സല്‍ വണ്ടി നിയന്ത്രണംവിട്ട് വഴിയാത്രക്കാരെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ മൂന്നു പേരും മരിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തു.