
ഇടുക്കി : കോലാനി ബൈപ്പാസിൽ തോട്ടുപുറം ഫ്യൂവൽസിന് സമീപം ഞായറാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുലർച്ചെ നാലേകാലോടെയായിരുന്നു സംഭവം.
കോലാനി ഭാഗത്തുനിന്നും തടി കയറ്റി വന്ന ലോറിയും പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കളമശ്ശേരി എൻജിനീയറിങ് കോളേജ് വിദ്യാർഥിയും കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയുമായ അഭിഷേക് വിനോദ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണന് (19) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിവരമറിഞ്ഞ് എത്തിയ തൊടുപുഴ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ കിരൺ രാധാകൃഷ്ണൻ ചികിത്സയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



