video
play-sharp-fill
തൊടുപുഴ വണ്ണപ്പുറത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോലഞ്ചേരി സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്ക്

തൊടുപുഴ വണ്ണപ്പുറത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോലഞ്ചേരി സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്ക്

സ്വന്തം ലേഖകൻ

വണ്ണപ്പുറം: തൊടുപുഴ വണ്ണപ്പുറത്ത് സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. സ്കൂട്ടർ യാത്രക്കാരായ കോലഞ്ചേരി ഐക്കരനാട് നെവിൻ (28) താഴത്തുകുന്നേൽ,കല്ലുക്കുടത്തിൽ ജെറിൻ (26) എന്നിവർക്കാണ് പരുക്ക്.

ഇന്നലെ വൈകിട്ടാണ് അപകടം . വണ്ണപ്പുറം ടൗണിൽ നിന്ന് മുണ്ടൻമുടിയിലേക്ക് പോയ സ്കൂട്ടറും ചേലച്ചുവട് നിന്നു വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽപെട്ട സ്കൂട്ടർ ബസിന്റെ അടിയിൽപെട്ടു. യാത്രക്കാരെ ബസിന്റെ അടിയിൽ നിന്നും ബസിലെ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.

പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി, എസ്ഐ കെ. സിനോദ് , സ്പെഷൽ ബ്രാഞ്ച് എസ്ഐ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.