തൊടുപുഴ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപടകം; ​ഗർഭിണി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്; കാർ യാത്രികരായ യുവതികൾക്കും ‍ഡ്രൈവർക്കുമാണ് പരിക്കേറ്റത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപകടം. ഗർഭിണി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

നിയിന്ത്രണം നഷ്ടപ്പെട്ട കാർ ഗ്യാസ് വണ്ടിയിൽ വന്നിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ മൂന്നു യുവതികൾക്കും ഡ്രൈവറിനുമാണ് പരിക്കേറ്റത്. ഇവരിലൊരാൾ ​ഗർഭിണിയാണ്. പരിക്കേറ്റവരെ പ്രവിത്താനം പ്രവിത്താനം ആശുപത്രിയിൽ എത്തിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നല്കിയതിന് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകത്ത് കുടുങ്ങിപ്പോയ കാർ ഡ്രൈവറെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തെടുത്തത്. കാർ നിശ്ശേഷം തകർന്നിട്ടുണ്ട്. അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാർ ഒരാളെ പുറത്തെടുത്തു. പക്ഷെ ഒരു ഗർഭിണിയായ സ്ത്രീ അടക്കമുള്ളവർ അകത്ത് കുടുങ്ങി കിടക്കുകയായിരുന്നു .

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് ,ഫയർ ഫോഴ്‌സും എത്തി വെട്ടി പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തു ആശുപത്രിയിൽ ആക്കി. ഏകദേശം അരമണിക്കൂറോളം പരിക്കേറ്റവർ കാറിൽ കുടുങ്ങി കിടന്നെങ്കിലും പോലീസിന്റെയും,ഫയർ ഫോഴ്‌സിന്റെയും,നാട്ടുകാരുടെയും സമയോചിതമായ നടപടി മൂലം പരിക്കേറ്റവരെ പുറത്തെടുക്കുകയായിരുന്നു.