തോടിൻ്റെ ആഴം കൂട്ടിയപ്പോൾ പൈപ്പ് ലൈൻ തകരാർ: കുടിവെള്ള വിതരണം നിലച്ചു: വിഷു ദിനത്തിലും കുമരകത്തുകാർക്ക് കുടിവെള്ളമില്ല: പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ടു

തോടിൻ്റെ ആഴം കൂട്ടിയപ്പോൾ പൈപ്പ് ലൈൻ തകരാർ: കുടിവെള്ള വിതരണം നിലച്ചു: വിഷു ദിനത്തിലും കുമരകത്തുകാർക്ക് കുടിവെള്ളമില്ല: പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ടു

 

കുമരകം : മൂന്നാം വാർഡിൽ സ്രാമ്പിക്കൽ വാച്ചാപറമ്പ് തോടിന്റെ ആഴം കൂട്ടാൻ ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവർത്തനത്തിനിടയിൽ കുറുകയുള്ള പ്രധാന ജലവിതരണ പൈപ്പിന് തകരാർ സംഭവിച്ചു.

ആപ്പിത്തറ, ചൂള ഭാഗം, സ്രാമ്പിക്കൽ ഭാഗത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് നാല് ദിവസം പിന്നിടുന്നു. നാളെ വിഷു ആഘോഷമായിട്ടും ജലവിതരണം പുനസ്ഥാപിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയരുന്നു.

അതേ സമയംജലക്ഷാമം ഉടൻപരിഹരിക്കുമെന്ന് മെമ്പർമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം പഞ്ചായത്തിലെ 3, 4 വാർഡുകളുടെ ഭാഗമായ 15ൽ പാലത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിൽ ഉണ്ടായ തകരാർ വാർഡ് മെമ്പർമാരായ പി.ഐ. എബ്രഹാമിൻ്റേയും രശ്മികലയുടേയും ഇടപെടലിനെ തുടർന്ന് അടിയന്തരമായി നന്നാക്കാൻ ശ്രമം നടത്തിവരുന്നു.

എത്രയും പെട്ടന്ന് പ്രശ്നം പരിഹരിച്ച് എല്ലാവർക്കും ഉടൻ തന്നെ വെള്ളമെത്തിക്കുമെന്ന് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. കുമരകത്ത് പല പ്രദേശങ്ങളിലും കുടിവെള്ള ലഭ്യതക്ക് കുറവുണ്ടായിട്ടുണ്ട്.