തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം; ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തി; പ്രദേശമാകെ പുകയിൽ മുങ്ങി; കോട്ടയം കറുകച്ചാൽ റോഡിൽ വൻ ​ഗതാ​ഗതക്കുരുക്ക്: വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: തോട്ടയ്ക്കാട് കവലയിൽ വൻ തീപിടുത്തം. ​ഗ്യാസ്കുറ്റി കയറ്റിവന്ന ടാങ്കർ ലോറി നിന്നു കത്തുകയായിരുന്നു. ഇന്നു രാവിലെ 11.30തോടെയാണ് ലോറിക്ക് തീപിടിച്ചത്. പ്രദേശമാകെ പുകയിൽ മുങ്ങി. കോട്ടയം കറുകച്ചാൽ റോഡിൽ വൻ ​ഗതാ​ഗതക്കുരുക്കാണ്.


കറുകച്ചാൽ ഭാഗത്തു നിന്നും കോട്ടയത്തേക്ക് വന്ന വാഹനം തോട്ടയ്ക്കാട് കവല ഭാഗത്തെത്തിയപ്പോൾ പ്രദേശവാസിയായ സ്ത്രീ വാഹനത്തിൽ നിന്ന് പുക ഉയരുന്നതുകണ്ട് ബഹളം വെച്ച് ഡ്രൈവറെയും നാട്ടുകാരേയും അറിയിക്കുകയായിരുന്നു.

ഉടൻതന്നെ വാഹനം നിർത്തുകയും പുക ഉയർന്നതോടെ അപകടം മനസിലാക്കിയ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ദൂരേക്ക് മാറി നില്ക്കുകയും പൊലീസിനേയും ഫയർ ഫോഴ്സിനേയും വിവരം അറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിൽ നിന്നുള്ള പുക പ്രദേശമാകെ മൂടിയിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പൊലീസ് റോഡിലെ വാഹനങ്ങൾ നിയന്ത്രിക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തു.

അ​ഗ്നിബാധയിൽ ലോറിയുടെ ടയറുകൾ പൂർണ്ണമായും കത്തി പോയി, വാഹനത്തിന്റെ ഡോർ ലോക്കാകുകയും ചെയ്തതോടെ വാഹനം റോഡിൽ നിന്നും മാറ്റുന്നത് ബുദ്ധിമുട്ടായി . ഇതോടെ ക്രെയിൽ ഉപയോ​ഗിച്ചാണ് വാഹനം റോഡിൽ നിന്ന് മാറ്റിയത്.

കോട്ടയം ചങ്ങനാശേരി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടകരമായ രീതിയിൽ വാഹനം കത്തിയതിനാൽ വൻ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡ്രൈവർ പാലാ സ്വദേശി മനോജിന് അപകടത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്.

ലോറിയിൽ രണ്ട് നിറച്ച പാചകവാതക സിലിണ്ടറുകളും, ബാക്കി കാലിസിലണ്ടറുകളുമായിരുന്നു. വാഹനം ആളിക്കത്തിയതിനാൽ ​വൻ ​ഗതാ​ഗതക്കുരുക്കുണ്ടായി.

പൊലീസ് വാഹനത്തിൽ
വഴിതിരിച്ചുവിട്ട് ഗതാഗതം നിയന്ത്രിച്ചു