video
play-sharp-fill

തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമതലയില്‍ നിന്നും ഐ.ജി വിജയനെ മാറ്റിയത് ഇക്കാരണത്താല്‍

തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചുമതലയില്‍ നിന്നും ഐ.ജി വിജയനെ മാറ്റിയത് ഇക്കാരണത്താല്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐ.ജി പി വിജയനെ സര്‍ക്കാര്‍ നീക്കിയത് കെ.ബി.പി.എസിലെ അച്ചടക്ക നടപടിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.

കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്) മാനേജിങ് ഡയറക്ടറായിരിക്കെ അദ്ദേഹം സ്വീകരിച്ച അച്ചടക്ക നടപടിയാണ് വിവാദ സ്ഥലം മാറ്റത്തിന് പിന്നില്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെബിപിഎസില്‍ ദിവസം 1.20 കോടി സംസ്ഥാന ലോട്ടറിയാണ് അച്ചടിക്കേണ്ടത്. ഇത് 85 ലക്ഷമായി പരിമിതപ്പെടുത്തി, മറ്റൊരു സ്ഥാപനത്തിനു ക്വട്ടേഷന്‍ നല്‍കാന്‍ ചില ജീവനക്കാര്‍ ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു. ലോട്ടറി അച്ചടിക്കാനുള്ള കടലാസ്, മഷി, മെഷീന്‍, അതിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി എന്നിവയിലെ വന്‍ കമ്മിഷന്‍ ഇടപാടുകള്‍ തടയാന്‍കൂടി ശ്രമിച്ചതോടെ വിജയന്‍ ഭരണപക്ഷ യൂണിയനില്‍ ചിലരുടെ ശത്രുവായി.

Tags :