
തിരുവനന്തപുരം: തുണി അലക്കുന്നത് അലക്കുകല്ലില്‍ നിന്ന് മാറി വാഷിംഗ് മെഷീനിലേയ്ക്ക് മാറിയ കാലമാണിന്ന്. ഇന്ന് കുടുംബത്തിലെ മിക്ക അംഗങ്ങളും ജോലിക്ക് പോകുന്നവരായതിനാല്‍ രാത്രിയിലോ പകലോ സമയം ലഭിക്കുന്നതിന് അനുസരിച്ച് മാത്രമായിരിക്കും മിക്കവരും തുണി അലക്കുന്നത്.
മുഷിഞ്ഞ തുണികള്‍ കൂട്ടിവച്ച് ആഴ്‌ചയിലൊരിക്കല്‍ മാത്രം അലക്കുന്നവരുമുണ്ട്. സന്ധ്യയ്ക്ക് തുണി അലക്കാൻ പാടില്ലെന്ന് മുതിർന്നവർ പറയുന്നത് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ആഴ്‌ചയിലെ ഈ ദിവസം തുണി അലക്കാൻ പാടില്ലെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല.
ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിനും ദേവഗുരുവിനും സമർപ്പിച്ചിരിക്കുന്ന ദിവസമാണ് വ്യാഴം. ജ്യോതിഷപ്രകാരം സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഗ്രഹമായാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതിനാല്‍ വ്യാഴാഴ്‌ച മുഷിഞ്ഞ തുണികള്‍ അലക്കരുതെന്ന വിശ്വാസം പലർക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച ദിവസം സ്ത്രീകള്‍ വസ്ത്രം അലക്കുന്നത് വീടിനെ ദോഷകരമായി ബാധിക്കുമെന്നാണ് വിശ്വാസം. വ്യാഴാഴ്‌ച ദിവസം വീട്ടിലെ മാലിന്യം പുറത്തുകളയരുതെന്നും വിശ്വാസമുണ്ട്. ഈ ദിവസം വസ്ത്രം കഴുകുമ്പോള്‍ മാലിന്യം പുറത്തേയ്ക്ക് പോകുന്നു.
അതുപോലെ തന്നെ വ്യാഴാഴ്ച നഖം വെട്ടുന്നതും മുടി മുറിക്കുന്നതും ഷേവ് ചെയ്യുന്നതും ദോഷകരമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇത് വീട്ടില്‍ ദാരിദ്ര്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും വിളിച്ചുവരുത്തുമെന്നാണ് വിശ്വാസം.