വിവാഹവേദിയെ ഇളക്കിമറിച്ച്‌ വധുവിന്റേയും അച്ഛന്റേയും വൈറല്‍ ഡാൻസ്‌;’ഇതാണ് ശരിക്കും ബ്രോ ഡാഡി’

Spread the love

പാട്ടും ഡാൻസുമായി വിവാഹം കൂടുതല്‍ ആഘോഷമാക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. വധുവിന്റേയും വരന്റേയും സുഹൃത്തുക്കളും സഹോദരങ്ങളുമെല്ലാം നൃത്തച്ചുവടുകളുമായി അതിഥികളുടെ മനം കവരാറുണ്ട്.ചിലപ്പോള്‍ വധു തന്നെ നൃത്തച്ചുവടുകളുമായാണ് വേദിയിലെത്താറുള്ളത്. ഇത്തരത്തില്‍ വൈറലായ ഒരുപാട് വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ വിവാഹ ദിനത്തില്‍ മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഒരു അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് തരംഗം. പ്രശസ്തമായ മുക്കാല മുക്കാബല ഗാനത്തിന് അനുസരിച്ചായിരുന്നു ഇവരുടെ നൃത്തം. തൃശ്ശൂരിലെ ചെന്ത്രാപ്പിന്നി സ്വദേശി കോറോട്ട് ലാലുവും മകള്‍ ദേവികയുമാണ് വീഡിയോയിലുള്ളത്. മലപ്പുറം ചേലമ്ബ്ര സ്വദേശി അഖിലുമായിട്ടായിരുന്നു ദേവികയുടെ വിവാഹം.

ചടങ്ങുകള്‍ക്കുശേഷം വേദിയില്‍ മക്കള്‍ രണ്ടുപേരും നൃത്തം ചെയ്യുന്നതുകണ്ട് ലാലുവും ഇവർക്കൊപ്പം കൂടുകയായിരുന്നു. പാട്ട് തുടങ്ങിശേഷം വേദിയിലേക്ക് ലാലു എത്തുമ്ബോള്‍ തന്നെ സദസ് ആവേശത്തിലാകുന്നത് വീഡിയോയില്‍ കാണാം. എടമുട്ടം ആല്‍ഫ പാലിയേറ്റീവ് കേന്ദ്രത്തിലെ ജീവനക്കാരനാണ് ലാലു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വൈറല്‍ വീഡിയോയ്ക്ക് താഴെ ലാലുവിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്തത്. അച്ഛനെ കണ്ടാല്‍ വധുവിന്റെ സഹോദരനാണെന്ന് പറയുകയുള്ളൂവെന്നും ഇതാണ് യഥാർഥ ബ്രോ ഡാഡിയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. മകളുടെ വിവാഹത്തിന് ഇത്രയും സന്തോഷത്തോടെ കാണുന്ന അച്ഛനാണ് ഏറ്റവും വലിയ ഭാഗ്യവാനെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.